തിരുവനന്തപുരം: വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ രണ്ട് വർഷത്തെ സാവകാശം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കെ.എസ്.ആർ.ടി.സി. ആനുകൂല്യം നൽകാൻ 83.1 കോടി രൂപ ആവശ്യമാണെന്നും കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കെ.എസ്.ആർ.ടി.സി ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ ഈ തുക ഒറ്റയടിക്ക് നൽകാനുള്ള ശേഷി കെ.എസ്.ആർ.ടി.സിക്ക് ഇല്ല. ഘട്ടം ഘട്ടമായി മാത്രമേ ആനുകൂല്യങ്ങൾ നൽകാനാകൂ. പ്രതിമാസം 3.46 കോടി രൂപ ആനുകൂല്യങ്ങൾ നൽകാമെന്ന് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. ആനുകൂല്യങ്ങൾ മുൻഗണനാ ക്രമത്തിൽ വിതരണം ചെയ്യുമെന്നും മാനേജ്മെന്റ് അറിയിച്ചു.