മനാമ : നമ്മൾ ചാവക്കാട്ടുകാർ ആഗോളസൗഹൃദ കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് മെമ്പറും, മെമ്പർഷിപ് സെക്രെട്ടറിയുമായ ബാലു മറക്കാത്തു, അദ്ദേഹത്തിന്റെ 17 വര്ഷം നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന് കൂട്ടായ്മ യാത്രയയപ്പ് നൽകി. അതേ വേദിയിൽ വെച്ചു തന്നെ കൂട്ടായ്മയിലെ സജീവാംഗവും, ബഹ്റൈൻ കേരള സമാജം സംഘടിപ്പിച്ച നാടക രചന മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഫിറോസ് തിരുവത്രയെ ആദരിക്കുകയും ചെയ്തു.കോവിഡ് പ്രതികൂലമായ പശ്ചാത്തലത്തിൽ വളരെ കുറച്ചു അംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചു, സാമൂഹിക അകലം പാലിച്ചു കൊണ്ട് സംഘടിപ്പിച്ച ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് യുസുഫ് അലി അധ്യക്ഷത വഹിച്ചു, ഫിറോസ് തിരുവത്രയെ പൊന്നാടയണിയിച്ചു ആദരിച്ചു,കൂട്ടായ്മ രക്ഷാധികാരി മനോഹരൻ പാവറട്ടിബാലു മറക്കത്തിന്ന് മൊമെന്റോ നൽകി.ആദരത്തിന്നു നന്ദി പറഞ്ഞു കൊണ്ട് ഇരുവരും സംസാരിച്ചു.ചടങ്ങിൽ ജോയിന്റ് സെക്രട്ടറി സുഹൈൽ,എക്സിക്യൂട്ടീവ് അംഗങ്ങൾ അഭിലാഷ്, വൈശാഖ്, ഫഹദ് എന്നിവർ പങ്കെടുത്തു
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില് പോലീസ് ഉദ്യോഗസ്ഥര്ക്ക് പരിശീലന പരിപാടി നടത്തി
- സതേണ് മുനിസിപ്പാലിറ്റി മാര്ക്കറ്റ് ശുചിത്വ ബോധവല്ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില് ഞായറാഴ്ച പൂര്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില് അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില് രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്ക്കെതിരെ നടപടിയുമായി കാപ്പിറ്റല് മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല് അലമൈനിലേക്ക് ഗള്ഫ് എയര് സീസണല് സര്വീസുകള് ആരംഭിക്കും
- ബഹ്റൈന് രാജാവ് നബിദിനാശംസ നേര്ന്നു