കുവൈറ്റ്: ഈ വര്‍ഷം കുവൈത്തില്‍ ജനുവരി ഒന്ന് മുതല്‍ നവംബര്‍ 15 വരെയായി വിവിധ കാരണങ്ങളാല്‍ താമസരേഖ റദ്ദായത് 3,16,700 പേര്‍ക്ക്. ഏഷ്യ, അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും.
താമസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയവര്‍, നാട്ടില്‍ കുടുങ്ങി താമസരേഖ പുതുക്കാന്‍ സാധിക്കാത്തവര്‍, വിവിധ കാരണങ്ങളാല്‍ നാടുകടത്തപ്പെട്ടവര്‍ എന്നീ വിഭാഗങ്ങളുടെ താമസ രേഖയാണ് ഈ കാലയളവില്‍ റദ്ദായത്. 2020 ല്‍ ഇത്തരത്തില്‍ 44,124 പേരുടെ താമസരേഖയാണ് റദ്ദാക്കപ്പെട്ടത്. കൊവിഡ് പ്രതിസന്ധി കാലത്ത് നാട്ടില്‍ കുടുങ്ങിയവര്‍ക്ക് ഓണ്‍ലൈന്‍ വഴി താമസരേഖ പുതുക്കാന്‍ സൗകര്യം ഒരുക്കിയിരുന്നെങ്കിലും പലരും ഇത് പ്രയോജനപ്പെടുത്തിയില്ല. ഈ കാലയളവില്‍ രാജ്യത്തിനു അകത്തു നിന്നും പുറത്തു നിന്നുമായി 23 ലക്ഷത്തില്‍ അധികം പേര് ഓണ്‍ലൈന്‍ വഴി താമസരേഖ പുതുക്കുന്നതിനുള്ള സൗകര്യം പ്രയോജനപ്പെടുത്തി.
