കൊച്ചി: കേരളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകനും, റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ എം.വി. നികേഷ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു. നികേഷിന് പരിക്കുകളില്ല. രാവിലെ ചാനല്‍ ഓഫീസിലേക്ക് പോകും വഴി ആണ് അപകടം. നികേഷ് സഞ്ചരിച്ച ഹോണ്ട സിറ്റി കാര്‍ തലകീഴായി മറിയുകയായിരുന്നു. കളമശേരി മെഡിക്കല്‍ കോളേജിന് സമീപമായിരുന്നു അപകടം നടന്നത്. എയര്‍ബാഗ് പൊട്ടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.


