തിരുവനന്തപുരം: നടൻ സിദ്ധിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതിനു പിന്നാലെ സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് രാജിവെക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. രഞ്ജിത്ത് രാജിവെക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നിരുന്നു.
വയനാട്ടിലെ വീട്ടിൽ താമസിക്കുകയായിരുന്ന രഞ്ജിത്ത് ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റിയാണ് ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്കു പോയത്.
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ സർക്കാർ രഞ്ജിത്തിനെ സംരക്ഷിക്കരുതെന്ന അഭിപ്രായം ഇടതു മുന്നണിയിൽ തന്നെ ഉയർന്നിരുന്നു. എന്നാൽ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനെ പിന്തുണയ്ക്കുകയായിരുന്നു. വിമർശനം കടുത്തതോടെ സർക്കാർ കേന്ദ്രങ്ങൾ രഞ്ജിത്തുമായി സംസാരിച്ചു. പിന്നാലെ രാജിസന്നദ്ധത രഞ്ജിത്ത് അവരെ അറിയിച്ചു. സിദ്ധിഖ് രാജിവച്ചതോടെ രഞ്ജിത്തും രാജിക്കത്ത് സർക്കാരിന് കൈമാറി.
ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടും രഞ്ജിത്തിനെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു.
പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായും ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നു. കഴുത്തിൽ സ്പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽ നിന്നിറങ്ങി. തുടർന്ന് സിനിമയിൽ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാൽ അതിലേക്കുള്ള സൂചനകൾ നൽകുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റം. ബംഗാളിലിരുന്നു നിയമനടപടികൾ സ്വീകരിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ഇടതു സഹയാത്രിക കൂടിയായ ശ്രീലേഖ പറഞ്ഞിരുന്നു.
Trending
- ശല്യപ്പെടുത്തിയ യുവാവിനെ ബസിനുള്ളിൽ പരസ്യമായി തല്ലി യുവതി, കരണം തല്ലിപ്പൊട്ടിച്ചത് 26 തവണ
- ബഹ്റൈനില് 35ാമത് ശരത്കാല മേള ജനുവരി 23ന് തുടങ്ങും
- ജര്മ്മനിയിയിലെ കാര് ആക്രമണം: ബഹ്റൈന് അപലപിച്ചു
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി