കൊച്ചി: ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികള്‍ക്ക് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റെ റിമാന്‍ഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
സ്വര്‍ണക്കടത്ത്-മയക്കുമരുന്ന് സംഘങ്ങള്‍ക്ക് പരസ്പര ബന്ധമുള്ളാതായും സ്വര്‍ണക്കടത്തിന് മയക്കുമരുന്ന് സംഘാംഗങ്ങള്‍ സഹായിച്ചതായും കോടതിയെ ധരിപ്പിച്ചു. എന്‍ഐഎ-എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം കൊടുത്താണ് അന്യഷണം നടത്തും. ബംഗളൂരു ലഹരിമരുന്ന് കേസിലെ കുറ്റാരോപിതര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചെന്ന് വ്യക്തമായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ കേസിലെ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ആവശ്യപ്പെട്ടിട്ടുണ്ട്.