മനാമ: ശാരീരിക വൈകല്യമുള്ള വിദ്യാർത്ഥികൾക്കുള്ള പുനരധിവാസ കേന്ദ്രങ്ങളിലും കിന്റർഗാർട്ടനുകളിലും പരിശോധ നടത്തി. കോവിഡ് -19 നെതിരെ ആരോഗ്യ മുൻകരുതൽ നടപടികൾ നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഇത്തരം പരിശോധനകൾ മന്ത്രാലയം നടത്തുന്നത്. ശാരീരിക വൈകല്യമുള്ളവർക്കായി സർക്കാർ നടത്തുന്ന 37 സ്വകാര്യ, പുനരധിവാസ കേന്ദ്രങ്ങളിൽ കോവിഡ് -19 നെതിരെ ആരോഗ്യ മുൻകരുതൽ നടപടികൾ നടപ്പാക്കുന്നതിന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയമാണ് മേൽനോട്ടം വഹിക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ 25 നാണ് പുനരധിവാസ കേന്ദ്രങ്ങളിലും കിന്റർഗാർട്ടനുകളിലും ക്ലാസുകൾ ആരംഭിച്ചത്. കിരീടാവകാശിയും, ഡെപ്യൂട്ടി സുപ്രീം കമാൻഡറും, ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായിട്ടാണ് പുനരധിവാസ കേന്ദ്രങ്ങളും കിന്റർഗാർട്ടനുകളും പുനരാരംഭിച്ചത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
പകർച്ചവ്യാധിയെ നേരിടുന്നതിനും വിദ്യാർത്ഥികളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിനാണ് ഇടക്കിടെയുള്ള സന്ദർശനം. സാമൂഹിക അകലം പാലിക്കൽ, ദിവസേന അണുവിമുക്തമാക്കേണ്ടതും പകുതി ശേഷിയിൽ ഉപയോഗിക്കേണ്ടതുമായ ബസുകളുടെ അണുവിമുക്തമാക്കൽ, താപനില പരിശോധന കൂടാതെ ഫെയ്സ് മാസ്കുകൾ, സാനിറ്റൈസറുകൾ എന്നിവ നൽകൽ തുടങ്ങിയ നിർബന്ധിത മുൻകരുതൽ നടപടികളും ആരോഗ്യ പ്രോട്ടോക്കോളുകളും നടപ്പിലാക്കുന്നുണ്ടോ എന്ന് ഇൻസ്പെക്ടർമാർ ഉറപ്പുവരുത്തുന്നു.