മനാമ: ബഹ്റൈൻ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി. ഇന്ത്യ ഉൾപ്പെടെ നാലുരാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്നും ഒഴിവാക്കി. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാൻ, പനാമ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചത്. അഞ്ചു രാജ്യങ്ങളെ പുതുതായി റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബോസ്നിയ, ഹെർസഗോവിന, സ്ലൊവേനിയ, എത്യോപ്യ, കോസ്റ്റാറിക്ക, ഇക്വഡോർ എന്നിവയാണ് പുതുതായി ഉൾപ്പെട്ട രാജ്യങ്ങൾ.
പുതിയ അപ്ഡേറ്റ് അനുസരിച്ച്, റെഡ് ലിസ്റ്റിൽ ശ്രീലങ്ക, ടുണീഷ്യ, ജോർജിയ, ബോസ്നിയ, ഹെർസഗോവിന, സ്ലൊവേനിയ, എത്യോപ്യ, കോസ്റ്റാറിക്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, നേപ്പാൾ, മ്യാൻമാർ, ഇറാൻ, ഇറാഖ്, മലേഷ്യ, വിയറ്റ്നാം, മംഗോളിയ, സൗത്ത് ആഫ്രിക്ക, ഉഗാണ്ട, സിംബാബ്വെ, നമീബിയ, മൊസാംബിക്ക്, മലാവി, ഉക്രെയ്ൻ, മെക്സിക്കോ എന്നിവ ഉൾപ്പെടുന്നു.
സെപ്റ്റംബർ 3 വെള്ളിയാഴ്ച മുതൽ പുതിയ ലിസ്റ്റ് പ്രാബല്യത്തിൽ വരും. കൊറോണ വൈറസിനെതിരായ പോരാട്ടത്തിനായി നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റെഡ് ലിസ്റ്റ് രാജ്യങ്ങൾ പരിഷ്ക്കരിക്കുന്നത്.
