കോട്ടയം: വാകത്താനം കൊട്ടാരത്തിൽ കടവ് റോഡിൽ കാർ മുങ്ങി. കൊടുരാർ കരകവിഞ്ഞ് ഒഴുകിയതോടെയാണ് ചങ്ങനാശ്ശേരി സ്വദേശി റിജോയുടെ കാർ അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി. ജില്ലയിൽ പതിനേഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നിലവിൽ നാൽപ്പത്തിയെട്ട് കുടുംബങ്ങളിലെ 159 പേർ വിവിധ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. നിരവധി മരങ്ങൾ കപുഴകി. കണ്ണൂർ ധർമ്മടത്ത് നിർമാണത്തിലിരുന്ന മതിൽ തകർന്നു. കാസർകോട് ഉപ്പള പുഴയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പതിനൊന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തൃശൂർ ഇരിങ്ങാലക്കുടയിൽ മിന്നൽ ചുഴലിയുണ്ടായി. വൈദ്യുതി ലൈനുകൾ പൊട്ടുവീണു. നിരവധി മരങ്ങൾ കടപുഴകി. മലപ്പുറത്ത് കടൽക്ഷോഭത്തെ തുടർന്ന് നാല് വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു. 50ഓളം വീടുകളിൽ വെള്ളം കയറി.
Trending
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി
