തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസില്‍ അഖില്‍ മാത്യുവിന്റെ പേര് ഹരിദാസനെ കൊണ്ട് പറയിച്ചത് താനാണെന്ന് ബാസിതിന്റെ മൊഴി. ഹരിദാസനില്‍ നിന്ന് പണം തട്ടുകയാണ് ലക്ഷ്യമെന്നും ബാസിത് പൊലീസിനോട് സമ്മതിച്ചു. കേസില്‍ ഹരിദാസനെ സാക്ഷിയാക്കണോ പ്രതിയാക്കണോ എന്നതില്‍ പൊലീസ് നിയമോപദേശം തേടി. എഐഎസ്എഫിന്റെ മുന്‍ മലപ്പുറം ജില്ലാ സെക്രട്ടറിയാണ് ബാസിത്.
ബാസിത് ഹരിദാസില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് ബാസിനെതിരെ പൊലീസ് നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ലെനിന് രാജേന്ദ്രനും അഖില്‍ സജീവനും പണം നല്കാന് ഹരിദാസനോട് ആവശ്യപ്പെട്ടതും ബാസിതാണ്. ബാസിതിന്റെ ചോദ്യം ചെയ്യല്‍ ഇന്ന് പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കും. അതേസമയം, ഹരിദാസന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തി. ഹരിദാസിന്റെ മരുമകള്‍ക്ക് നിയമന വാഗ്ദാനം നടത്തിയാണ് ബാസിത് തട്ടിപ്പ് നടത്തിയത്. മലപ്പുറം, കുന്ദമംഗലം, മണിമല സ്റ്റേഷനുകളിലും ബാസിതിന്റെ പേരില്‍ കേസുണ്ടെന്നും പൊലീസ് പറഞ്ഞു. ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നയിച്ചതെന്തിനെന്ന് വ്യക്തത വരാനുള്ള സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍ തുടരേണ്ടതുണ്ടെന്നാണ് പൊലീസ് നിലപാട്.
Trending
- ട്രംപ് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുക 23 ന്, മോദി പങ്കെടുക്കില്ല, പകരം ജയശങ്കർ; ഇന്ത്യയുടെ പ്രസംഗം 27 ന്, പുതിയ സമയക്രമം പുറത്ത്
- ‘ഉറപ്പായും ഞാൻ എത്തും’, ഇന്ത്യ സന്ദർശിക്കാനുള്ള മോദിയുടെ ക്ഷണം സ്വീകരിച്ച് ഫ്രഞ്ച് പ്രസിഡന്റ്; യുക്രൈൻ യുദ്ധമടക്കം ചർച്ച ചെയ്ത് ടെലിഫോൺ സംഭാഷണം
- ‘സസ്പെൻഷൻ പോരാ പിരിച്ചു വിടണം, സർക്കാർ നീക്കം അംഗീകരിക്കില്ല’; സമരം തുടരുമെന്ന് വിഡി സതീശൻ
- കുന്നംകുളം കസ്റ്റഡി മർദനം: 4 പൊലീസുകാരേയും സസ്പെൻ്റ് ചെയ്തു, വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടു
- ബഹ്റൈൻ പ്രതിഭ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി