തൃക്കരിപ്പൂർ: വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി 23 ശനിയാഴ്ച രാവിലെ 10ന് സ്വീകരണം നൽകും. തൃക്കരിപ്പൂർ സി എച്ച് മുഹമ്മദ് കോയ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങ് സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല മുഖ്യാതിഥിയായിരിക്കും. എൻഎ നെല്ലിക്കുന്ന് എം എൽ എ , ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹിമാൻ ,ട്രഷറർ കല്ലട്ര മാഹിൻ ഹാജി എന്നിവർ ഉപഹാര സമർപ്പണം നടത്തും. ജനപ്രതിനിധി അറിഞ്ഞിരിക്കേണ്ടവ എന്ന വിഷയത്തിൽ കില റിസോർസ് പേഴ്സൺ വി കെ രാമചന്ദ്രൻ ക്ലാസെടുക്കും. ജനപ്രതിനിധികൾക്ക് പുറമെ പ്രധാന പ്രവർത്തകരും പോഷക സംഘടനാ പ്രതിനിധികളും പങ്കെടുക്കുമെന്ന് മണ്ഡലം പ്രസിഡണ്ട് കെ എം ഷംസുദ്ദീൻ ഹാജി ,ജനറൽ സെക്രട്ടറി അഡ്വ എം ടി പി കരീം എന്നിവർ അറിയിച്ചു.


