തിരുവനന്തപുരം: സംസ്ഥാനത്തെ 14,000-ത്തോളം റേഷൻ വ്യാപാരികൾ മാർച്ച് ഏഴിന് കടകളടച്ച് സെക്രട്ടേറിയറ്റ് മാർച്ചും കളക്ടറേറ്റ് മാർച്ചും നടത്തും. ആറുവർഷം മുൻപ് നടപ്പാക്കിയ വേതന വ്യവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ബജറ്റ് മേഖലയെ പാടേ അവഗണിച്ചു, ക്ഷേമനിധികൊണ്ട് ഒരു ഉപകാരവും വ്യാപാരികൾക്കില്ല, ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയില്ല, കോടതി വിധിച്ചിട്ടും കിറ്റ് കൊടുത്ത കാശ് നൽകിയില്ല, കോവിഡ് കാലത്തു മരിച്ച 65 വ്യാപാരികൾക്ക് സഹായം നൽകിയിട്ടില്ല തുടങ്ങിയ പ്രശ്നങ്ങൾ റേഷൻ വ്യാപാരികൾ ഉന്നയിച്ചു. ഇക്കാര്യങ്ങളിൽ ഉടൻ പരിഹാരം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മൂന്നു സ്വതന്ത്ര സംഘടനകളും സി.െഎ.ടി.യു. യൂണിയനും ചേർന്നാണ് സമരമെന്ന് ഓൾ കേരള റിട്ടെയിൽ റേഷൻ ഡീലേഴ്സ് സംസ്ഥാന സെക്രട്ടറി കെ.കെ. ഇസ്ഹാക് പറഞ്ഞു.
Trending
- 34 മെഡലുകളുമായി ബഹ്റൈന്‍; ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസ് സമാപിച്ചു
- അപ്പൊസ്റ്റോലിക് വിസിറ്റേറ്റര്‍ ജോളി വടക്കനുമായി സിറോ മലബാര്‍ സൊസൈറ്റി ഭരണസമിതി സംവദിച്ചു
- ബഹ്റൈനില്‍ ഏപ്രില്‍ മാസത്തില്‍ ലോക എണ്ണ ശുദ്ധീകരണ ഉച്ചകോടി
- ആകെ 1,64,427 പത്രികകള്‍, കൂടുതല്‍ മലപ്പുറത്ത്; നാമനിര്‍ദേശപത്രിക സമര്‍പ്പണം അവസാനിച്ചു
- വാതില്‍ തുറക്കാതെ സുരക്ഷാ റൂമില്‍ നിന്നത് 12 മണിക്കൂര്‍; ലോകം അഭിനന്ദിക്കുന്ന സബിതയ്ക്ക് ഇസ്രയേല്‍ സര്‍ക്കാരിന്റെ സമ്മാനം
- ഒരേ ഈട് വെച്ച് രണ്ട് വായ്പ തട്ടിപ്പ്; രാവിലെ തുടങ്ങിയ പരിശോധന അവസാനിച്ചത് രാത്രി, പിവി അൻവറിന്റെ വീട്ടിലെ ഇഡി പരിശോധന പൂർത്തിയായി
- ‘അന്തിമ തീരുമാനം എന്റേതായിരുന്നു’; സൂപ്പര്‍ ഓവറില്‍ വൈഭവ് സൂര്യവന്‍ഷിയെ ഓപ്പണറാക്കത്തതിനെ കുറിച്ച് ജിതേഷ് ശര്‍മ
- തേജസ് വിമാന ദുരന്തം; വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാൻഡർ നമൻഷ് സ്യാൽ

