
കുന്നമംഗലം: വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് പിടിയില്‍.
കുന്നമംഗലം നായര്‍കുഴി പടിഞ്ഞാറേ തൊടികയില്‍ ജിതിനെ(38)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പലതവണ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും പരാതിയുണ്ട്.
ഇന്‍സ്പെക്ടര്‍ കിരണ്‍, സീനിയര്‍ സിവില്‍ പെലീസ് ഓഫീസര്‍ വി.ഡി. മനോജ്, സിവില്‍ പോലീസ് ഓഫീസര്‍ ഷമീര്‍, ഹോംഗാര്‍ഡ് മോഹനന് എന്നിവര്‍ ചേര്‍ന്ന് കളന്തോട്ടില്നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് വാഹനമോടിക്കല്‍, പോലീസുകാരെ ആക്രമിക്കല്‍, അടിപിടി തുടങ്ങി വിവിധ വകുപ്പുകളില്‍ മറ്റ് പത്തിലേറെ കേസുകളും ജിതിന്റെ പേരില്‍ കുന്നമംഗലം, മാവൂര്‍ സ്റ്റേഷനുകളില്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
