കോട്ടയo: ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാനകമ്മറ്റിയുടെ നേതൃത്വത്തിൽ 14 ന് രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന സമരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ആഴ്ചയിൽ 5 ദിവസം ലോട്ടറി കടകൾ തുറക്കുന്നതിനും നറുക്കെടുപ്പ് മൂന്ന് ദിവസം ആക്കുന്നതിനും അനുമതി നൽകുക. പതിനായിരം രൂപ ബോണസ് അനുവദിക്ക ക , ടിക്കറ്റ് വില 30 രൂപ ആക്കുക, വിൽപന തൊഴിലാളികളെയും കച്ചവടക്കാരെയും ടി.സി.എസ് – ടി.ഡി.എസിൽ നിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു് ഐ.എൻ.ടി.യു.സി സമരം. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ മുഖ്യ പ്രസംഗം നടത്തും. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അദ്യക്ഷത വഹിക്കും.
