തിരുവനന്തപുരം: ബാർ കോഴക്കേസിൽ വിജിലൻസിൽ മൊഴി നൽകരുതെന്ന് ചെന്നിത്തല ആവശ്യപ്പെട്ടെന്ന ബാറുടമ ബിജു രമേശിൻറെ ആരോപണത്തിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന്, ബിജു രമേശ് തനിക്കെതിരെ ഉന്നയിച്ച കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രോഗബാധിതനാണെന്നും ചെന്നിത്തലയെ കേസിൽകുടുക്കി ഉപദ്രവിക്കരുതെന്നും രമേശ് ചെന്നിത്തലയുടെ ഭാര്യ ആവശ്യപ്പെട്ടതായിട്ടാണ് ബിജു രമേശ് വെളിപ്പെടുത്തിയത്.
എന്നാൽ തൻറെ ഭാര്യ രാഷ്ട്രീയത്തിൽ ഇടപെടുന്ന ആളല്ലായെന്നും താനോ, ഭാര്യയോ ഫോണിൽ വിളിച്ച് ഇത്തരമൊരു കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. അതേസമയം ബാര്‍ കോഴക്കേസ് ആരോപണങ്ങളില്‍ ഉറച്ചു നില്ക്കുന്നതായി ബിജു രമേശ് പറഞ്ഞു. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.