നടൻ രാം ചരണിനും ഭാര്യ ഉപാസന കൊനിഡേലയ്ക്കും പെൺകുഞ്ഞ് പിറന്നു. ഹെെദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ഇരുവരുടെയും ആദ്യ കുഞ്ഞാണ് ഇത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 2012 ജൂൺ 14നാണ് രാം ചരണും ഉപാസനയും തമ്മിലുള്ള വിവാഹം നടന്നത്.
കുട്ടിയെ വരവേൽക്കുന്നതിന്റെ ആഘോഷത്തിലാണ് ചിരഞ്ജീവിയും കുടുംബവുമെന്ന് തെലുങ്ക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുഞ്ഞിനെ കാണാൻ അല്ലു അർജുനും ഭാര്യ സ്നേഹയുമെത്തിയ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സംരംഭകയും അപ്പോളോ ആശുപത്രി ചെയർമാൻ പ്രതാപ് റെഡിയുടെ ചെറുമകളുമായ ഉപാസനയും രാം ചരണും പ്രസവത്തിന് മുൻപ് അപ്പോളോ ആശുപത്രിയിൽ എത്തുന്നതിന്റെ വീഡിയോകൾ ഇതിനോടകം പുറത്തുവന്നിരുന്നു.
2022 ഡിസംബറിലാണ് ദമ്പതികൾ ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുന്നുവെന്ന് അറിയിച്ചത്. പ്രജ്വല ഫൗണ്ടേഷനിലുള്ളവർ കെെ കൊണ്ട് കുഞ്ഞിന് വേണ്ടി ഉണ്ടാക്കിയ തൊട്ടിലിന്റെ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു.