ശ്രീനഗർ: രജൗരി ഏറ്റുമുട്ടലിൽ വീരമ്യത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികനാണ് വീരമൃത്യു വരിച്ചത്. ക്യാപ്റ്റൻ ശുഭം ഗുപ്ത, ക്യാപ്റ്റൻ എം. വി. പ്രൻജൽ, ലാൻസ് നായിക് സഞ്ജയ് ഭിഷ്ട്, ഹവിൽദാർ അബ്ദുൾ മജീദ്, പാരാട്രൂപ്പർ സച്ചിൻ ലാർ എന്നിവരാണ് വീരമൃത്യു വരിച്ച സൈനികർ. സൈന്യം നടത്തിയ തിരിച്ചടിയിൽ ലഷ്ക്കർ ഭീകരനും പാക് സ്വദേശിയുമായ കോറി ഉൾപ്പെടെ രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് ഇപ്പോഴും സൈന്യത്തിന്റെ തെരച്ചിൽ തുടരുകയാണ്. മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 19 ന് ആരംഭിച്ച സേനാവിഭാഗങ്ങളുടെ സംയുക്ത തിരച്ചിലാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. ഇതിനിടെ പൂഞ്ച് മേഖലയിലും ഏറ്റുമുട്ടലുണ്ടായി.
Trending
- ബഹ്റൈന്‍ കസ്റ്റംസ് ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍ സംവിധാനം ആരംഭിച്ചു
- ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന് വേള്‍ഡ് ചേംബേഴ്സ് ഫെഡറേഷന് കൗണ്‍സിലില്‍ അംഗത്വം
- ബഹ്റൈനില്‍ കൂടെ താമസിക്കുന്നയാളെ കൊലപ്പെടുത്തിയ ഏഷ്യക്കാരന് ജീവപര്യന്തം തടവ്
- ഏഷ്യന്‍ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ബഹ്റൈന്‍ ഒരുങ്ങുന്നു
- ബഹ്റൈനിൽ നാളെ അതിശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യത
- ഇന്ത്യയില്‍ നാളെ മുതല്‍ ട്രെയിന്‍ യാത്രയ്ക്ക് ചെലവേറും
- ബഹ്റൈനിൽ ആശൂറ അവധി ജൂലൈ അഞ്ച് മുതൽ ഏഴ് വരെ
- കെഎസ്സിഎ വനിത വിഭാഗം ജ്വല്ലറി വർക്ക്ഷോപ്പ് ക്യാമ്പ് സംഘടിപ്പിച്ചു