രാജീവ് കുമാര്‍ ഇന്ത്യയുടെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഈ മാസം 15 ന് ചുമതലയേൽക്കും. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
1984 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. കേന്ദ്ര സര്‍വ്വീസിലും, ബീഹാര്‍ – ജാര്‍ഖണ്ഡ് സംസ്ഥാന സര്‍വ്വീസുകളിലുമായി 36 വര്‍ഷത്തിലേറെ,വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
2020 ഫെബ്രുവരി കാലഘട്ടത്തിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയായും ചുമതലകൾ വഹിച്ചു.