മനാമ: രജനികാന്ത് നായകനായെത്തുന്ന തമിഴ് ചിത്രം ‘ജയിലർ’ ന്റെ ഫാൻസ് ഷോ ബഹ്റൈനിൽ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 10.30 മണിക്ക് പ്രദർശനം ആരംഭിക്കുമെന്ന് സംഘാടകർ വർത്തസമ്മേളനത്തിൽ അറിയിച്ചു. അന്നേ ദിവസം ഫാൻസ് ഷോയുടെ ഭാഗമായി രാവിലെ 9.30 മണി മുതൽ പാട്ട്, ഡാൻസ് ഉൾപ്പെടെ വിവിധ കലാപരിപാടികളും വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
രജനി ഫാൻസ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫാൻസ് ഷോ ദാനമാൾ എപിക്സ് സിനിമാസിലാണ് നടക്കുക എന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ എപിക്സ് മാനേജ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ സുജയ് ഉച്ചിൽ, ബ്രാൻഡ് മാനേജർ മനോജ് ബാഹുലയൻ, ഫിനാൻസ് മാനേജർ മുരളീധരൻ ചോലയിൽ, രജനി ഫാൻസ് അസോസിയേഷൻ സുധീർ കാലടി, സെന്തിൽ കുമാർ, ഗന്ധരാജ് തുടങ്ങിയവർ പങ്കെടുത്തു.