മലപ്പുറം: മുന്‍ എംപിയും സി.പിഎം നേതാവുമായ എം ബി രാജേഷിന്റെ ഭാര്യയ്ക്ക് സംവരണം അട്ടിമറിച്ച് സംസ്കൃത സര്‍വകലാശാലയില്‍ അസി. പ്രഫസര്‍ നിയമനം നല്‍കിയത് സംബന്ധിച്ച വിവാദം വീണ്ടും കത്തുന്നു. ഉയര്‍ന്ന യോഗ്യതയുള്ള നിരവധിപേരെ മറികടന്ന് രാജേഷിന്റെ ഭാര്യയെ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിച്ചതും മക്കളെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ പോലും അപേക്ഷാ ഫോറത്തില്‍ മതത്തിന്റെ കോളത്തില്‍ ഒഴിച്ചിട്ടതിനുമെതിരിലാണ് സോഷ്യല്‍ മീഡിയയില്‍ പൊങ്കല തീര്‍ക്കുന്നത്. ഭാര്യയ്ക്കു ജോലി കിട്ടാന്‍ വേണ്ടി മതത്തെ ഉപയോഗിച്ചെന്നും എന്നാല്‍ കുട്ടിയെ സ്കുളില്‍ ര്േക്കുമ്പോള് ജാതിയില്ലാ എന്നതുമാണ് പരിഹാസ്യമായത്. സര്‍ക്കാര്‍ കോളജുകളിലെ അസി. പ്രഫസര്‍ തസ്തികകളിലേക്ക് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ് പിഎസ് സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ ഭാര്യ നിനിതയ്ക്കു 21ാം റാങ്കാണ് ലഭിച്ചിരുന്നത്. ഇതേ റാങ്ക് ഒന്നിലെത്തിക്കാനാണ് സംവരണം ഉപയോഗിച്ചത്. റഷീദ് കണിച്ചേരിയുടെ മകളായ നിനിതാ കണിച്ചേരിയാണ് രാജേഷിന്റെ ഭാര്യ. മുന്‍ എസ്എഫ്ഐ നേതാവും കൂടിയാണിവര്‍.
Trending
- ജനവാസ മേഖലയില്‍ കടുവയും കുട്ടികളും; തലപ്പുഴ നിവാസികള്‍ ആശങ്കയില്‍
- ‘ഫലസ്തീനികൾക്ക് സ്വന്തം ഭൂമിയിൽ അവകാശമുണ്ട്, സൗദി
- ഷെയ്ൻ നിഗമിന്റെ ‘എൽ ക്ലാസിക്കോ’ വരുന്നു
- ഇംഗ്ലണ്ടിന് ബാറ്റിങ്; കോലി ടീമില്‍ തിരിച്ചെത്തി
- 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനം ; രണ്ടാനച്ഛന് അറസ്റ്റില്‍
- ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 12 മാവോവാദികളെ സുരക്ഷാസേന വധിച്ചു
- എ.ഐ. പ്രതിസന്ധി വര്‍ധിപ്പിക്കും – എം.വി ഗോവിന്ദന്
- ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍