മനാമ: രജനികാന്ത് തന്റെ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരണ തീയതി പ്രഖ്യാപിച്ചപ്പോഴേക്കും ബഹ്റൈനിൽ ആഘോഷം തുടങ്ങിക്കഴിഞ്ഞു. രജനിയുടെ ബഹ്റൈനിലെ ആരാധക കൂട്ടായ്മയായ രജനി മക്കള്‍ മന്‍ട്രം ബഹ്റൈന്‍ ചാപ്റ്റർ ജൂഫയര്‍ ഗേറ്റ് ഹോട്ടലില്‍ ആഘോഷച്ചടങ്ങു സംഘടിപ്പിച്ചു.
തലൈവരുടെ രാഷ്ട്രീയ പ്രഖ്യാപനത്തില്‍ തങ്ങള്‍ ഏറെ സന്തുഷ്ടരാണെന്നും അടുത്തുവരുന്ന തമിഴ്നാട് തെരഞ്ഞെടുപ്പില്‍ വാന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന ശുഭാപ്തിവിശ്വാസമാണ് തങ്ങള്‍ക്കുള്ളതെന്നും രജനി മക്കള്‍ മന്‍ട്രം സെക്രട്ടറി സുരേഷ് കാലടി പറഞ്ഞു.