ഇടുക്കി: മുഖ്യന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പെട്ടിമുടി നാളെ സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം ഇരുവരും മൂന്നാറിലെത്തും. ദുരന്തം ഉണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പെട്ടിമുടിയില്‍ സന്ദര്‍ശനം നടത്താത്തതില്‍ വിമര്‍ശനവുമായി പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തിയിരുന്നു.തിരുവനന്തപുരത്ത് നിന്ന് രാവിലെ ഒമ്പതു മണിയോടു കൂടിയാണ് മുഖ്യമന്ത്രിയും ഗവര്‍ണറും പെട്ടിമുടിയിലേക്ക് പുറപ്പെടുക. മൂന്നാറിലെ ആനച്ചാലില്‍ ഹെലികോപ്ടറില്‍ ഇറങ്ങി അവിടെ നിന്ന് അപകട സ്ഥലത്തേക്ക് പോകും. കാലാവസ്ഥകൂടി പരിഗണിച്ചാകും യാത്ര. പ്രതികൂല കാലവസ്ഥയാണെങ്കില്‍ യാത്ര മാറ്റിവെക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
കരിപ്പൂര്‍ വിമാന ദുരന്തം നടന്ന പിറ്റേന്ന് തന്നെ സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി എന്തുകൊണ്ട് പെട്ടിമുടിയിലെത്തിയില്ലെന്നും ധനസഹായ തുകയിലും വിവേചനമുണ്ടായെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. എന്നാല്‍ കാലാവസ്ഥ പ്രശ്നങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതും കാരണമാണ് അപകടം നടന്നയുടന്‍ പ്രദേശം സന്ദര്‍ശിക്കാത്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.