തിരുവനന്തപുരം: ബംഗാള് ഉള്ക്കടലിലെ മിഷോങ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ ചുഴലിക്കാറ്റ് തീവ്രമായ പശ്ചാത്തലത്തില് ആന്ധ്രാപ്രദേശ്, വടക്കന് തമിഴ്നാട്, പുതുച്ചേരി തീരങ്ങളില് ചുഴലിക്കാറ്റ് അവസാന ഘട്ട മുന്നറിയിപ്പായ റെഡ് മെസേജ് നല്കി.നിലവില് തീവ്ര ചുഴലിക്കാറ്റ് മധ്യ പടിഞ്ഞാറന് ബംഗാള് ഉള്ക്കടലില് തെക്കന് ആന്ധ്രാപ്രദേശ്, വടക്കന് തമിഴ്നാട് തീരത്തിനു സമീപം ചെന്നൈയില് നിന്ന് 90 കിലോമീറ്റര് അകലെയായാണ് സ്ഥിതി ചെയ്യുന്നത്. വടക്ക് ദിശ മാറി തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ചു നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയില് നാളെ രാവിലെ മണിക്കൂറില് പരമാവധി 110 കിലോമീറ്റര് വരെ വേഗതയില് കരയില് പ്രവേശിക്കാന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള തീരത്തും തെക്കന് തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല് 1.3 മീറ്റര് വരെ ഉയര്ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില് പറയുന്നു.
Trending
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്ഷം; ഒരാള് രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില് ഗതാഗതക്കുരുക്ക് കുറയ്ക്കാന് കണ്സള്ട്ടന്സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
- ബാധ്യത തീര്ക്കാതെ രാജ്യം വിടുന്നവര്ക്കെതിരെ നടപടി: നിയമ ഭേദഗതിക്ക് ബഹ്റൈന് പാര്ലമെന്റിന്റെ അംഗീകാരം
- എസ്.എല്.ആര്.ബി. വെര്ച്വല് കസ്റ്റമര് സര്വീസ് സെന്റര് ആരംഭിച്ചു
- കണ്ണൂരില് വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു
- അല് മബറ അല് ഖലീഫിയ ഫൗണ്ടേഷന്റെ പുതിയ ആസ്ഥാനം ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
- ‘വെല് ഡ്രാഫ്റ്റഡ് പരാതി തന്നെയാണ് നല്കേണ്ടത്, അതില് ഒരു തെറ്റുമില്ല’; സണ്ണി ജോസഫിനെ തള്ളി വിഡി സതീശന്



