ദുബായ്: രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് നേരിയതോ മിതമായതോ ആയ തോതിൽ മഴ ലഭിച്ചു. പലയിടത്തും താപനില 19 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ മഴ പെയ്തു. ദുബായ്-അൽ ഐൻ റോഡിലെയും അബുദാബിയിലെയും മഴയുടെ ദൃശ്യങ്ങൾ പലരും വാഹനങ്ങളിൽ നിന്ന് പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഡിഐപി, ജുമൈറ വില്ലേജ് എന്നിവിടങ്ങളിലും മഴ ലഭിച്ചു. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ പരമാവധി താപനില 32 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും.
തീരപ്രദേശങ്ങളിലും ദ്വീപുകളിലും 30 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയും പർവതങ്ങളിൽ 19 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.