ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ ഓടുന്ന വന്ദേഭാരത് ട്രെയിനുകള്‍ ഒരേ സമയം വൃത്തിയാക്കി. എല്ലാ ട്രെയിനുകളും വെറും 14 മിനിറ്റ് കൊണ്ട് വൃത്തിയാക്കി അമ്പരപ്പിച്ചിരിക്കുകയാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍. സ്വച്ഛത ഹി സേവ മിഷന്റെ ഭാഗമായാണ് റെയില്‍വേയില്‍ പരിപാടി സംഘടിപ്പിച്ചത്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഞൊടിയിടയില്‍ വന്ദേഭാരത് ട്രെയിനുകള്‍ വൃത്തിയാക്കുന്നതിന് തുടക്കമിട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓടുന്ന വന്ദേഭാരത് ട്രെയിനുകളാണ് ഒരേസമയം വൃത്തിയാക്കിയത്. കേരളത്തില്‍ ഓടുന്ന വന്ദേഭാരത് ഉള്‍പ്പെടെ 29 ട്രെയിനുകളാണ് ഒരേ സമയം വൃത്തിയാക്കുന്നതില്‍ പങ്കാളികളായത്. നിലവില്‍ സെമി ഹൈ സ്പീഡ് ട്രെയിനുകള്‍ വൃത്തിയാക്കാന്‍ മൂന്ന് മുതല്‍ നാലുമണിക്കൂര്‍ വരെയാണ് സമയം എടുക്കുന്നത്. വൃത്തിയാക്കുന്നതില്‍ ജപ്പാന്റെ മാതൃക പിന്തുടരാന് റെയില്‍വേ തീരുമാനിക്കുകയായിരുന്നു. ഏഴ് മിനിറ്റ് കൊണ്ടാണ് ജപ്പാന് ബുളളറ്റ് ട്രെയിന്‍ വൃത്തിയാക്കുന്നത്. വന്ദേഭാരത് ട്രെയിനുകള്‍ 14 മിനിറ്റിനകം വൃത്തിയാക്കുന്നത് ഒരു ദൈനംദിന പ്രവൃത്തിയാക്കാനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു