തൃശൂര്‍: കോഴിക്കോട്, തൃശൂര്‍ നഗരങ്ങളിലെ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണം പിടികൂടി. കോഴിക്കോട് ഫറോക്കിലെ 17 ഇടത്തു നടത്തിയ പരിശോധനയില്‍ പത്തിടത്തു നിന്നും പഴകിയ ഭക്ഷണം പിടികൂടി. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മാസങ്ങള്‍ പഴക്കമുള്ള ചിക്കനും ബീഫും ഉള്‍പ്പെടെ കണ്ടെടുത്തിട്ടുണ്ട്. കടകള്‍ക്ക് നോട്ടീസ് നല്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. തൃശൂര്‍ നഗരത്തിലെ വടക്കേ സ്റ്റാന്‍ഡിന് സമീപത്തെ മൂന്നു ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. കോര്പ്പറേഷന് ആരോഗ്യവിഭാഗമാണ് പരിശോധന നടത്തിയത്. പൊറോട്ട, ചപ്പാത്തി, പഴകിയ ബീന്‍സ്, തീയതി രേഖപ്പെടുത്താത്ത ഇറച്ചി, ചീഞ്ഞ പുഴുങ്ങിയ മുട്ടകള്‍ തുടങ്ങിയവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതും പഴകിയ ഭക്ഷണം നല്‍കുന്നതും ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. അതിനാല്‍ കര്‍ശന നടപടി തുടരുമെന്ന് മേയര്‍ എംകെ വര്‍ഗീസ് പറഞ്ഞു.
Trending
- സമ്പന്ന വിഭാഗങ്ങള്‍ക്ക് ഇനി സൗജന്യങ്ങള്‍ വേണ്ടെന്ന് സിപിഎം നവകേരള രേഖ
- വീട്ടിൽ പ്രസവം നടന്നുവെന്നതിന്റെ പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി
- കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ ലേഡീസ് വിങ്ങിന് പുതിയ ഭാരവാഹികൾ
- ‘ചോദ്യപ്പേപ്പർ ചോർന്നു’: കുറ്റം സമ്മതിച്ച് ഷുഹൈബ്, ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തു
- നഗരത്തിലെ കൊടികളും ഫ്ലെക്സുകളും നീക്കം ചെയ്യാൻ പൊലീസ് സംരക്ഷണം നൽകും; സിപിഐഎമ്മിന് പിഴ ചുമത്തി കൊല്ലം കോർപ്പറേഷൻ
- മലപ്പുറത്ത് ബസ് ജീവനക്കാർ മർദിച്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു
- കണ്ണൂരിൽ എംഡിഎംഎ, കഞ്ചാവ് എന്നിവയുമായി യുവാക്കൾ പിടിയിൽ; നാട്ടുകാർ വളഞ്ഞു, കൈയ്യേറ്റം ചെയ്തു
- അംഗീകരിക്കാനാവില്ല; എസ്.ജയശങ്കറിന്റെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ യുകെ അപലപിച്ചു