
പാലക്കാട്: പാലക്കാട് കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽമുറികളിൽ അർധരാത്രി പോലീസ് നടത്തിയ പരിശോധന സിപിഎമ്മും ആർ.എസ്.എസ്സും തമ്മിലുള്ള ഡീലാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. എനിക്കെതിരായ പരാതിയുടെ അടിസ്ഥാനത്തിൽ എന്തിനാണ് സിപിഎം നേതാക്കളായ ടി.വി.രാജേഷിന്റെയും വിജിന്റെയും മുറികൾ പരിശോധിച്ചത്. ഞാൻ പണം കൊടുക്കുന്ന ആളുകളാണോ ടി.വി.രാജേഷും വിജിനും. ഷാനിമോൾ ഉസ്മാൻ ഒഴികെ ബാക്കി എല്ലാവരും മുറി തുറന്നുകൊടുത്തു. അവർ തുറന്നുകൊടുക്കാത്തത് വനിതാ പോലീസിന്റെ സാന്നിധ്യം ഇല്ലാത്തതുകൊണ്ടാണ്. ബിജെപിയുടെയും സിപിഎമ്മിന്റെയും മുറികൾ പരിശോധിച്ചപ്പോൾ എന്തുകൊണ്ടാണ് പരസ്പരം ഇവർ ആരോപണം ഉന്നയിക്കാതിരുന്നത്. ഇതോടെ ജനങ്ങളുടെ മുൻപിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീൽ അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്, രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
