തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്കു നടന്ന മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് റജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് അറസ്റ്റു ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് (മൂന്ന്) ഈ മാസം 22 വരെ രാഹുലിനെ റിമാൻഡ് ചെയ്തത്. രാഹുലിനെ പൂജപ്പുര ജയിലിലേക്കു മാറ്റും. അറസ്റ്റിനെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. രാഹുലിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് വിശദമായ പരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചിരുന്നു. ഗുരുതര ആരോഗ്യപ്രശ്നമില്ലെന്ന് പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് റിമാൻഡ് ചെയ്തത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിരുന്നു മെഡിക്കൽ പരിശോധന. നേരത്തേ ഫോർട്ട് ആശുപത്രിയിലാണ് ആദ്യം മെഡിക്കൽ പരിശോധന നടത്തിയത്.
Trending
- ആക്രമിക്കാന്‍ വന്നാല്‍ വീട്ടില്‍ക്കയറി അടിച്ചു തലപൊട്ടിക്കും: സി.പി.എമ്മിനെതിരെ അന്‍വറിന്റെ ഭീഷണി പ്രസംഗം
- കോഴിക്കോട്ട് റോഡ് തടഞ്ഞ് സി.പി.എം. സമരം: വലിയ നേതാക്കളെ ഒഴിവാക്കി പോലീസ് കേസെടുത്തു
- അസര്ബൈജാന് പ്രസിഡന്റിന്റെ പുത്രിമാര്‍ ഹമദ് രാജാവിനെ സന്ദര്‍ശിച്ചു
- അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പും നേപ്പാള്‍ എംബസിയും ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
- മകന്റെ സുഹൃത്തായ 14കാരനൊപ്പം വീട്ടമ്മ നാടുവിട്ടു; തട്ടിക്കൊണ്ടുപോയതിന് കേസ്
- റഷ്യ- ഉക്രെയ്ന് സമാധാനത്തിനുള്ള യു.എന്‍. സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബഹ്റൈന്‍ ആര്.എച്ച്.എഫ്. വാര്‍ഷിക റമദാന് കാമ്പയിന് ആരംഭിച്ചു
- നാസര്‍ ബിന്‍ ഹമദ് ഫുട്ബോള്‍ ടൂര്‍ണമെന്റ്: അല്‍ ഹിദായ അല്‍ ഖലീഫിയ സ്കൂളിന് കിരീടം