
തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് പാടില്ലെന്ന് പോലീസ്. സ്ഥാനാർത്ഥിയെന്ന നിലയില്‍ ഇളവു വേണമെന്ന രാഹുലിന്റെ ആവശ്യത്തിനെതിരെ കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്കി.
ഇളവു നല്കിയാല് തെറ്റായ സന്ദേശമാകുമെന്നാണ് പോലീസിന്റെ വാദം. ഇളവില്‍ കോടതി നാളെ വിധി പറയും.
സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ എല്ലാ തിങ്കളാഴ്ചയും മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്ന് രാഹുലിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഈ വ്യവസ്ഥ നീക്കണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ വീണ്ടും കോടതിയെ സമീപിച്ചത്.
