ന്യൂഡൽഹി: രാഹുൽ ഗാന്ധി രാജ്യത്തെ അപമാനിച്ചുവെന്ന കേന്ദ്ര സർക്കാരിൻ്റെ ആരോപണം തള്ളി കോൺഗ്രസ്. രാഹുൽ ഗാന്ധി മാപ്പ് പറയില്ലെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞവർ കോൺഗ്രസിനെ ദേശസ്നേഹം പഠിപ്പിക്കരുത്. അദാനിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഭരണ-പ്രതിപക്ഷ അംഗങ്ങൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുന്നതിനാൽ പാർലമെന്റ് ഇന്ന് സ്തംഭിച്ചു. ഇരുസഭകളും ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവെച്ചു. അദാനി വിവാദത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റ് മന്ദിരത്തിന്റെ ഒന്നാം നിലയിൽ പ്രതിഷേധിച്ചു.