തിരുവനന്തപുരം: മുൻ നിശ്ചയിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധിയെത്താതിരുന്ന സംഭവത്തെ തുടർന്ന് വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭാരത് ജോഡോ യാത്രയുമായി തലസ്ഥാനത്തെത്തിയ രാഹുൽ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുകയാണെന്നും ക്ഷമാപണം നടത്തണമെന്നും സുരേന്ദ്രൻ പറഞ്ഞു. ദേശീയതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന നേതാവിൻ്റെ നിലപാടിതാണോയെന്ന് വ്യക്തമാക്കണം.യാത്രയുടെ ഉദ്ദേശത്തിന് നേരെ വിപരീതമാണ് നടക്കുന്നത്. മലയാളികളെ ആകെ അപമാനിച്ച രാഹുൽ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരും കാത്ത് നില്ക്കവേ, ഉദ്ഘാടനം നടത്തേണ്ടിയിരുന്ന സ്മൃതി മണ്ഡപത്തിന് മുന്നിലൂടെ രാഹുല്‍ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെയാണ് കടന്നു പോയത്. രാഹുല്‍ മാപ്പ് പറയണമെന്നും സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച് പ്രായശ്ചിത്തം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Trending
- അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ വിമാനം അമൃത്സറിലിറങ്ങി
- മഹാകുംഭമേളയില്‍ പുണ്യ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
- പത്തനംതിട്ടയിലെ മര്‍ദനം; പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
- ഗാസയെ കടല്‍ത്തീര സുഖവാസകേന്ദ്രമാക്കി മാറ്റും- ട്രംപ്
- പകുതി വിലയ്ക്ക് സ്കൂട്ടര്‍: തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി
- സ്വര്‍ണവില; 63,000 കടന്ന് റെക്കോര്‍ഡ് കുതിപ്പ്
- എന്നെ വകവരുത്താനാണ് ഉദ്ദേശമെങ്കില്‍ പിന്നെ ഇറാന് ബാക്കിയുണ്ടാവില്ല; ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്
- വനംമന്ത്രി എക്കോ ഷോപ്പ് ഉദ്ഘാടനം ചെയ്യാതെ മടങ്ങി