കൊച്ചി : ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. ആറ് മാസത്തേക്കാണ് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിൽ സാമൂഹിക മാദ്ധ്യമങ്ങൾ ഒരു കാരണവശാലും ഉപയോഗിക്കരുതെന്നാണ് കോടതി നിർദ്ദേശം. അടുത്ത മൂന്നു ആഴ്ചയില്‍ രണ്ടു തവണ പത്തനം തിട്ട പോലീസ് സ്റ്റേഷനില്‍ പോയി ഒപ്പു വെയ്ക്കുകയും അതിനു ശേഷമുള്ള മൂന്നു മാസം ആഴ്ചയില്‍ ഒരു തവണ വീതവും ഒപ്പുവെയ്ക്കാനാണ് രഹ്നയോടു ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ബി രാധാകൃഷ്ണമേനോൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.