തിരുവനന്തപുരം: ജീവന് ഭീഷണിയായ രോഗങ്ങളുള്ളവരുടെ(നിർധനരായ കിടപ്പു രോഗികളുടെ) മക്കളുടെ തുടർവിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി ആർ ട്രീ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള
പ്രഥമ സ്കോളർഷിപ്പ് പ്രഖ്യാപനവും R tree ഫൗണ്ടേഷന്റെ നവീകരിച്ച
ലോഗോ പ്രകാശനവും ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവ്വഹിച്ചു. അംഗീകൃത സ്കൂളുകളിലും കോളേജുകളിലും പ്ലസ് വൺ, പ്ലസ് ടു, ബിരുദ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷാ ഫോം (ഫോർമാറ്റ് പ്രകാരം) പൂരിപ്പിച്ച് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, തുടർ വിദ്യാഭ്യാസത്തിന് തെരഞ്ഞെടുത്ത കോഴ്സിൻ്റെ രേഖകൾ , മാതാപിതാക്കളുടെ മെഡിക്കൽ രേഖകൾ എന്നിവ സഹിതം treefoundation@gmail.com എന്ന ഇമെയിൽ വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15 . കൂടുതൽ വിവരങ്ങൾക്ക്: 9188035450, 8943455543 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Trending
- പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി
- ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന് പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിച്ചു
- സിറിയന്‍ പ്രസിഡന്റിനെ ബഹ്റൈന്‍ രാജാവ് അഭിനന്ദിച്ചു
- കെ.എന്‍.എം ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു
- സ്കൂളിനു സമീപത്തെ ചായക്കടയിൽ മദ്യത്തിൻ്റെ വൻശേഖരം; പ്രതി പിടിയിൽ
- അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റുമെന്ന് ട്രംപ്
- ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം
- രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകി നടി; കേസെടുത്ത് പൊലീസ്