കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ നീക്കം. രണ്ടു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുക. ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് നടന്നോ എന്നറിയാനാണ് പരിശോധന.
ഷുഹൈബിന്റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും ഫൊറന്‍സിക് പരിശോധനയ്ക്കയയ്ക്കും. മൊബൈല്‍ ഡാറ്റ ഫോര്‍മാറ്റ് ചെയ്ത നിലയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് നടത്തുന്ന പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തട്ടിപ്പ്, വിശ്വാസവഞ്ചന തുടങ്ങി 7 വകുപ്പുകള്‍ ചേര്‍ത്താണ് എം.എസ്. സൊല്യൂഷന്‍സിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയടക്കം സഹായം കിട്ടിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മറ്റു സ്വകാര്യ ട്യൂഷന് സ്ഥാപനങ്ങളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
Trending
- സമുദ്രമത്സ്യബന്ധന വികസനം; കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനുമായി കരാർ ഒപ്പിട്ട് ആന്ധ്രാപ്രദേശ്
- ക്രിസ്മസ് ആഘോഷം സ്കൂളുകളിൽ തടസപ്പെടുത്താൻ അനുവദിക്കില്ല: മന്ത്രി വി ശിവൻകുട്ടി
- കേരളത്തെ എട്ട് വിക്കറ്റിന് തോല്പിച്ച് ഡൽഹി
- രണ്ടാംദിനവും സന്നിധാനത്ത് ആനന്ദക്കാഴ്ചയായി കർപ്പൂരാഴി ഘോഷയാത്ര
- ഡൽഹിയിൽ കാണാതായ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട നിലയിൽ
- എംടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ
- ‘ബിജെപി വെറുപ്പ് ഉൽപാദിപ്പിക്കുന്നു, സിപിഎം വില്‍ക്കുന്നു; ക്രിസ്മസ് ആഘോഷം തടഞ്ഞതു കളങ്കം’; കെ സുധാകരൻ
- കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പ്; എഎസ്ഐ ഉള്‍പ്പടെ രണ്ടുപൊലിസുകാര്‍ അറസ്റ്റില്‍