കോഴിക്കോട്: ചോദ്യക്കടലാസ് ചോര്‍ച്ചക്കേസില്‍ എം.എസ്. സൊലൂഷന്‍സ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോഴിക്കോട് സെക്കന്‍ഡ് അഡീഷനല്‍ സെഷന്‍സ് കോടതി ജനുവരി മൂന്നിലേക്ക് മാറ്റി.
ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് ഷുഹൈബിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് കേസില്‍പെടുത്തിയത്. വന്‍കിട കമ്പനികള്‍ക്കെതിരെ അന്വേഷണം നടക്കുന്നില്ല. ചോദ്യക്കടലാസ് ചോര്‍ത്തിയിട്ടില്ല. പ്രവചനം മാത്രമാണ് നടത്തിയത്. ചോദ്യം എവിടെനിന്ന് ചോര്‍ന്നെന്ന് പോലീസ് അന്വേഷിക്കുന്നില്ലെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. അഭിഭാഷകരായ എം. മുഹമ്മദ് ഫിര്‍ദൗസ്, പി. കുമാരന്‍കുട്ടി എന്നിവര്‍ ഷുഹൈബിന് വേണ്ടി ഹാജരായി. ഒരു കാരണവശാലും ജാമ്യം കൊടുക്കാന്‍ പാടില്ലെന്ന് ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. ജയദീപ് വാദിച്ചു.
ഷുഹൈബും എം.എസ്. സൊലൂഷന്‍സിലെ അദ്ധ്യാപകരും ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ഷുഹൈബും അദ്ധ്യാപകരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. സ്ഥാപനത്തിലെ അദ്ധ്യാപകരായ ജിഷ്ണു, ഫഹദ് എന്നിവര്‍ക്കാണ് രണ്ടാം തവണയും നോട്ടീസ് നല്‍കിയിരുന്നത്. ഷുഹൈബിന് ക്രൈം ബ്രാഞ്ച് രണ്ടാഴ്ച മുമ്പ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ക്രൈംബ്രാഞ്ച് വിവിധ ഇടങ്ങളില്‍ പരിശോധന നടത്തി. ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുമുണ്ട്.
Trending
- കെ. എസ്. സി. എ. മന്നം ജയന്തിയും, പുതുവത്സരവും ആഘോഷിച്ചു
- ഷാൻ വധക്കേസ്; ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിൽ
- സിപിഎം തിരക്കഥയെഴുതി സംവിധാനംചെയ്ത കൊല; വിധി സിപിഎമ്മിനുള്ള തിരിച്ചടി – ഷാഫി പറമ്പിൽ
- ‘മന്നത്ത് പത്മനാഭൻ അനാചാരങ്ങളെ എതിർത്താണ് സാമൂഹിക പരിഷകരണം നടത്തിയത്’; സുകുമാരൻ നായർക്ക് എം വി ഗോവിന്ദന്റെ മറുപടി
- അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധം: ഖുശ്ബു അറസ്റ്റിൽ
- ക്രിമിനല്‍ പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍കസിസ്റ്റ് ആണെന്ന് സി.പി.എം തെളിയിച്ചു- കെ.സി വേണുഗോപാല്‍
- പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന; ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും സജി ചെറിയാനെതിരെ പരാതി
- മുൻ എംഎൽഎയ്ക്ക് 5 വർഷം ശിക്ഷ ലഭിച്ചത് ചെറിയ കാര്യമല്ല; കൊലവാൾ CPM എന്ന് താഴെവെയ്ക്കും – കെ.കെ രമ