ദോഹ: ഖത്തറില്‍നിന്ന് 12 മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു. ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഖത്തറിന്റെ കൈവശമുള്ള 12 സെക്കന്റ് ഹാന്‍ഡ് മിറാഷ് 2000 യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് കൈമാറുന്നതിനുവേണ്ടിയുള്ള ചര്‍ച്ചയാണ് നടക്കുന്നത്.
ഇതിനായി ഖത്തറില്‍നിന്ന് ഒരു സംഘം ഇന്ത്യയിലെത്തിയിട്ടുണ്ട്. വിമാനങ്ങളുടെ സ്ഥിതി സംബന്ധിച്ച് സംഘം ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിച്ചുകൊടുത്തു. 12 വിമാനങ്ങള്‍ക്ക് 5000 കോടിയോളം രൂപയാണ് ഖത്തര്‍ ആവശ്യപ്പെടുന്നത്. വിലയുടെ കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല.
ഖത്തറില്‍നിന്നു വാങ്ങുന്ന വിമാനങ്ങളും ഇന്ത്യയുടെ കൈവശമുള്ള വിമാനങ്ങളും ഒരേ ശ്രേണിയില്‍ വരുന്നതിനാല്‍ പരിപാലനം ഇന്ത്യയ്ക്ക് എളുപ്പമായിരിക്കും. വ്യാപാരമേഖലയില്‍ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് ഖത്തര്‍. 11 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈരാജ്യങ്ങളും തമ്മില്‍ നടന്നത്.