മലപ്പുറം: നിലമ്പൂര്‍ മണ്ഡലം എം.എല്‍.എ പി.വി അന്‍വറിന് കോവിഡ് ബാധിച്ചു. ആഫ്രിക്കയില്‍ വെച്ചാണ് കോവിഡ് പോസിറ്റീവ് ആയത്. ഈ 11 ാം തീയ്യതി നാട്ടിലെത്താന്‍ തയ്യാറെടുക്കുന്നുതിനിടെ പരിശോധിച്ചപ്പോഴാണ് വിവരം അറിയുന്നത്. ഏഴു ദിവസത്തിനകം എം.എല്‍.എ ആഫ്രിക്കയില്‍ നിന്നും തിരിക്കും. അതേസമയം എം.എല്‍.എയെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് മൂര്‍ഖന്‍ ഷംസുദ്ദീന് പരാതി നല്‍കിയത് സ്വന്തം നേതാക്കളുടെ വനവാസം മറച്ചു വെക്കാനാണെന്ന് എം.എല്‍.എയുമായി ബന്ധപ്പെട്ടവര്‍ പ്രതികരിച്ചു. മാസങ്ങളായി മണ്ഡലത്തില്‍ നിന്നും മുങ്ങി നടക്കുന്ന രാഹുല്‍ ഗാന്ധിയുടെ ശിഷ്യന്മാര് തന്നെ പാരാതി നല്‍കിയത് ലോക തമാശയാണെന്നും ഇവര്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമാണ് എം.എല്‍.എ ആഫ്രിക്കയിലേക്ക് പോയത്. മുഴുവന്‍ സമയവും മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന എം.എല്‍.എയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.
Trending
- ആണുങ്ങളോട് മാധ്യമങ്ങള്‍ കരുണ കാണിക്കണം, കേസിന്റെ വേദന നടി അറിയണം: രാഹുല്‍ ഈശ്വര്‍
- എം. മെഹബൂബ് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി
- നിര്‍മ്മിതബുദ്ധി വെല്ലുവിളിയല്ല; ബിസിനസിന്റെ താക്കോലാണ് ജനങ്ങള്‍
- ഇന്ത്യയുടെ വിദ്യാഭ്യാസ രീതി ഉപജീവനത്തിന് പര്യാപ്തമല്ല: ടി പി ശ്രീനിവാസൻ
- ഐ.വൈ.സി.സി ബഹ്റൈൻ മഹാത്മ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
- പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി
- ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന് പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിച്ചു
- സിറിയന്‍ പ്രസിഡന്റിനെ ബഹ്റൈന്‍ രാജാവ് അഭിനന്ദിച്ചു