
പാലക്കാട്: പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിർത്തുന്ന കാര്യം ഡി.എം.കെ. ആലോചിക്കുകയാണെന്ന് പി.വി. അൻവർ എം.എൽ.എ.
പാലക്കാട്ടും ചേലക്കരയിലും സി.പി.എം. സ്ഥാനാർത്ഥികൾ പരാജയപ്പെടും. ചേലക്കര ഇടതു കോട്ടയായിട്ട് കാര്യമില്ല. പാലക്കാട്ട് സി.പി.എം. മൂന്നാം സ്ഥാനത്തായത് എങ്ങനെയെന്ന് ആലോചിക്കണം.
ഐ.പി.എസ്. ഉദ്യോഗസ്ഥരെ ബി.ജെ.പിയിലേക്ക് റിക്രൂട്ട് ചെയ്യുന്നയാളായി മുഖ്യമന്ത്രി മാറി. രണ്ടിടങ്ങളിലും സി.പി.എം– ബി.ജെ.പി. ഡീലുണ്ട്. എം.ആർ. അജിത് കുമാർ ഇപ്പോൾ തന്നെ ബി.ജെ.പിയാണ്. ഔദ്യോഗികമായി പിന്നീട് ബി.ജെ.പിയിൽ ചേരും. പലരും ഒളിച്ചും പതുങ്ങിയുമാണ് ബി.ജെ.പിക്കു വേണ്ടി പ്രവർത്തിക്കുന്നതെന്നും അൻവർ പറഞ്ഞു.
