കീവ്: ഉക്രൈനിലെ സോലിഡാര് നഗരം പിടിച്ചെടുത്തെന്ന് അവകാശപ്പെട്ട് റഷ്യ. കിഴക്കൻ ഉക്രൈനിലെ തന്ത്രപ്രധാന നഗരമായ ബഹ്മുത്തിലേക്ക് മുന്നേറുന്നത് ഇതോടെ എളുപ്പമാക്കും. സമീപ കാലങ്ങളിൽ ഉക്രൈനിൽ തുടർച്ചയായ തിരിച്ചടികൾ നേരിട്ട റഷ്യയ്ക്ക് ആശ്വാസമാണ് സോലിഡാറിലെ വിജയം. ഡോൺബാസ് മേഖലയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന സോലിഡാര് ധാരാളം ഉപ്പ് പാടങ്ങളുള്ള ഒരു ചെറിയ പട്ടണമാണ്.
യുദ്ധം തുടങ്ങുന്നതിന് മുമ്പ് ജനസംഖ്യ 10,000 മാത്രമായിരുന്നു. സോലിഡാര് നഗരം കീഴടക്കുന്നത് നിർണ്ണായകമല്ലെങ്കിലും, അടുത്തുള്ള തന്ത്രപ്രധാന നഗരമായ ബഹ്മൂത്തിലേക്കുള്ള മുന്നേറ്റം എളുപ്പമാകുമെന്നതാണ് റഷ്യയുടെ ആശ്വാസം. ദിവസങ്ങളായി ബഹ്മൂത്തിൽ റഷ്യൻ, ഉക്രേനിയൻ സൈന്യങ്ങൾ തമ്മിൽ കനത്ത പോരാട്ടം നടക്കുന്നുണ്ട്.
കഴിഞ്ഞ ജൂലൈ മുതൽ തുടർച്ചയായ തിരിച്ചടികൾ നേരിട്ട റഷ്യയ്ക്ക് ആശ്വാസമാണ് സോലിഡാറിലെ മുന്നേറ്റം. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്വകാര്യ അർദ്ധ സൈനിക ഗ്രൂപ്പായ വാഗ്നർ ഗ്രൂപ്പാണ് സോലിഡാർ പിടിച്ചെടുത്തത്. എന്നാൽ റഷ്യയുടെ അവകാശവാദം ഉക്രൈൻ നിഷേധിച്ചു. സൈന്യം ഇപ്പോഴും സോലിഡാറിലുണ്ടെന്ന് ഉക്രൈൻ അവകാശപ്പെട്ടു.