കണ്ണൂർ: കൂത്തുപറമ്പ് സമരത്തിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന് (54) അന്തരിച്ചു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച മൂന്നരയോടയാണ് അന്ത്യം.
ഓഗസ്റ്റ് രണ്ടിന് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു.
1994 നവംബര്‍ 25ന് കൂത്തുപറമ്പിൽ നടന്ന പോലീസ് വെടിവെപ്പിൽ സുഷുമ്നനാഡിക്കു പരിക്കേറ്റ പുഷ്പൻ 24-ാം വയസ്സു മുതൽ കിടപ്പിലായിരുന്നു. യു.ഡി.എഫ്. സർക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൂത്തുപറമ്പിൽ മന്ത്രി എം.വി. രാഘവനെതിരെ നടത്തിയ സമരം അക്രമാസക്തമാകുകയായിരുന്നു. ഇതിനെ തുടർന്ന് പോലീസ് നടത്തിയ വെടിവെപ്പിലാണ് പുഷ്പന് പരിക്കേറ്റത്.
ജീവിച്ചിരുന്ന രക്തസാക്ഷിയായ പുഷ്പനെ കാണാൻ ചെഗുവേരയുടെ മകള്‍ അലിഡ ഗുവേര ഉള്‍പ്പെടെയുള്ളവർ മേനപ്രത്തെ വീട്ടിലെത്തിയിരുന്നു. കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയന് കോഴിക്കോട്ടെ ആശുപത്രിയിലെത്തി പുഷ്പനെ കണ്ടിരുന്നു. പരേതരായ കുഞ്ഞിക്കുട്ടി- ലക്ഷ്മി ദമ്പതികളുടെ മകനാണ്. ശശി, രാജൻ, പ്രകാശൻ, ജാനു, അജിത എന്നിവർ സഹോദരങ്ങളാണ്.
Trending
- കൈവിലങ്ങ് അണിഞ്ഞ് പ്രതിപക്ഷ എംപിമാര്‍, ഇന്ത്യക്കാരുടെ നാടുകടത്തലില്‍ പ്രതിഷേധം
- കൊച്ചി – ലണ്ടൻ എയർ ഇന്ത്യ സർവീസ് പുനരാരംഭിച്ചേക്കും
- കാക്കനാട് കാർ സർവീസ് സെന്ററിൽ വൻ തീപിടിത്തം
- ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം
- പോള ഹുർദുമായി പ്രണയബന്ധത്തിൽ; ബിൽ ഗേറ്റ്സ്
- ട്രെയിൻ യാത്രക്കാർക്ക് ഇത് സന്തോഷ നിമിഷം
- കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ റാഗിംഗ്; 11 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
- ഉത്സവത്തിനിടെ നൃത്തംചെയ്ത യുവാക്കൾതമ്മിൽ ഏറ്റുമുട്ടി, ഒരാൾക്ക് തലയിൽ വെട്ടേറ്റു