തിരുവനന്തപുരം∙ പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും പുതുപ്പള്ളിയിൽ കിറ്റ് വിതരണത്തിനു തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് ഇത് അവസരമാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിർദേശം നൽകിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവർത്തനത്തിലോ പങ്കെടുപ്പിക്കരുത്. വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നമോ പേരോ മറ്റു സൂചനകളോ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു.
തിരഞ്ഞെടുപ്പ് കമ്മഷിന്റെ നിർദേശമില്ലാത്തതിനാൽ പുതുപ്പള്ളി മണ്ഡലത്തിൽ ഇതുവരെ കിറ്റ് വിതരണം നടന്നിരുന്നില്ല. ഏകദേശം 3500ലധികം കുടുംബങ്ങൾക്കാണ് പുതുപ്പള്ളി മണ്ഡലത്തിൽ കിറ്റ് ലഭിക്കുക.