മലപ്പുറം : അറബി ഭാഷാ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനരംഗത്ത് അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യൂണിവേഴ്സിറ്റി അധികൃതര്‍ മനസ് കാണിക്കണമെന്ന് ജാമിഅ നദ്വിയ്യ വാര്‍ഷിക ദഅവാ സമ്മേളനം അഭിപ്രായപ്പെട്ടു. പ്രിലിമിനറി വിദ്യാര്‍ഥികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പരിഹരിക്കണം. എജ്യൂക്കേഷന്‍ ഇന്‍ പോസ്റ്റ് കോവിഡ് ഇറ’ പ്രമേയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തോടെ സമ്മേളനത്തിന് തുടക്കം കുറിച്ചു. ആത്മീയ ചൂഷണങ്ങളെ നേരിടാന്‍ പൊതുസമൂഹം ഒന്നിച്ചുനില്‍ക്കണമെന്നും, സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉണ്ടാകുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് നിയമം പരിരക്ഷ ഉണ്ടാവണമെന്നും സംസ്കരണ സെഷന് ആവശ്യപ്പെട്ടു.
ജെ.എന്‍. ഈ രജിസ്ട്രാര്‍ പി.എസ് അബ്ദുല്‍നാസര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യ്തു.ജാമിഅ: നദ്വിയ്യ: ട്രസ്റ്റ് ബോര്‍ഡ് സെക്രട്ടറി മെയ്തീന് കോയ മദീനി ജാമിഅ നദ്വിയ്യ: സിവില്‍ സര്‍വീസ് അക്കാഡമി ഡയറക്ടര്‍ ശിഹാബ് അരൂര്‍, പി.അബ്ദുറസാഖ്, പ്രഫ. സി അബ്ദുസലാം,ബിലാല്‍ സലീം കൊല്ലം, റിയാസ് വെട്ടിച്ചിറ, പി മൊയ്തീന് സ്വലാഹി കാരപ്പുറം,പി.കെ സക്കരിയ്യാ സ്വലാഹി, ഹാഫിള് അന്‍വാറുല്‍ ഹഖ് സ്വലാഹി, സാഹില്‍ ഇസ്മായില്‍ പള്ളുരുത്തി,ജൗഹര്‍ കെ സി ചാത്തല്ലൂര്‍,മഅറൂഫ് കൊടിയംകുന്ന്, അനസ് പാലക്കാഴി എന്നിവര്‍ സംസാരിച്ചു.
സമര്‍പ്പിതം വിദ്യാര്‍ത്ഥിത്വം,കര്‍മവീഥിയില്‍ മുന്നോട്ട് പ്രമേയത്തില്‍ നാളെ വൈകുന്നേരം 4:30ന് നടക്കുന്ന വനിതാ സമ്മേളനം സെന്‍ട്രല്‍ ഹ്യൂമന്‍ റൈറ്റ്സ് ഫോറം-വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ.ബേബി ശക്കീല ടി.എസ് ഉദ്ഘാടനം ചെയ്യും. സമ്മേളനം ഓണ്‍ലൈനിലൂടെ വീക്ഷിക്കുവാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.