ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്ക് അർഹമായ സീറ്റ് നല്കാത്തതില് പ്രതിപക്ഷ പ്രതിഷേധം.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് അർഹമായ സീറ്റ് നൽകിയില്ലെന്ന് തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ പരാതിപ്പെട്ടിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശാണ് കത്തിന്റെ പകർപ്പ് ട്വീറ്റ് ചെയ്തത്. മുതിർന്ന നേതാവിനോടുള്ള മനപ്പൂർവ്വമായ അവഹേളനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.