കൊച്ചി: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിക്കെതിരെ കേസെടുത്തു. കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് കേസ്. കണ്ണൂർ ടൗൺ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിദ്വേഷം പ്രചരിപ്പിച്ചതിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റിന്റെ പരാതിയിലാണ് കേസെടുത്തത്.