കൊല്ലം: കൊല്ലത്ത് സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധം. ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാഭീഷണി മുഴക്കിയാണ് പ്രതിഷേധം നടക്കുന്നത്. കല്ലിടാൻ ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരത്തെ തുടർന്നാണ് ആളുകൾ ഒരുമിച്ച് കൂടിയത്. കൊട്ടിയം തഴുത്തല വില്ലേജിലാണ് പ്രതിഷേധം . പുറത്ത് പൊലീസ് കാവലുണ്ട്. ഉടൻ തന്നെ കല്ലിടാൻ ഉദ്യോഗസ്ഥർ എത്തുമെന്നാണ് വിവരം.അജയകുമാർ എന്നയാളുടെ വീട്ടിലാണ് ഗ്യാസ് സിലിണ്ടർ തുറന്നുവച്ചിരിക്കുന്നത്. തൻ്റെ മരണമൊഴിയെന്ന തരത്തിൽ അദ്ദേഹം ജില്ലാ ജഡ്ജിക്ക് പരസ്യമായ കത്തെഴുതി മതിലിൽ ഒട്ടിച്ചിട്ടുണ്ട്. ജീവനൊടുക്കാൻ വേണ്ടിത്തന്നെയാണ് സിലിണ്ടർ തുറന്നുവച്ചിരിക്കുന്നതെന്ന് അജയകുമാർ പറഞ്ഞു.
