തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ പ്രതിഷേധിച്ചു. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഒരു വിഭാഗം ഉദ്യോഗാർത്ഥികൾ പ്രതിഷേധം നടത്തി. പ്രതിഷേധിച്ചവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തങ്ങൾക്ക് അനുകൂലമായ സമീപനം സർക്കാർ സ്വീകരിക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.
[embedyt] https://www.youtube.com/watch?v=yZoFuY9pU9A[/embedyt]
താത്കാലിക ജീവനക്കാരോട് കാണിക്കുന്ന മനുഷ്യത്വത്തിന്റെ പകുതിയെങ്കിലും തങ്ങളോട് കാണിക്കണമെന്നും ഇനി ഒരു പരീക്ഷ എഴുതാൻ സാധിക്കില്ലെന്നും ലഭിച്ച ജോലി നൽകണമെന്നുമാണ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഉദ്യോഗാർത്ഥികൾ പ്രതിഷേധ രംഗത്തുണ്ട്. പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട് കൂടുതൽ വാർത്തകൾ പുറത്തുവന്നതോടെയാണ് പ്രതിഷേധം കടുപ്പിച്ചത്.