കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പ്രൊസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചു. ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നു എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കുമെന്നാണ് കോടതി വൃത്തങ്ങള്‍ നല്കുന്ന സൂചന.
കേസിന്റെ വിചാരണ നടപടികൾ നീണ്ട നാളുകള്‍ക്ക് ശേഷം ജൂൺ അവസാന വാരമാണ് വീണ്ടും ആരംഭിച്ചത്. കോവിഡ് വ്യാപനം കാരണം കോടതി നടപടികൾ നിർത്തിവെച്ചതാണ് വിചാരണ വൈകാന്‍ കാരണം.
കേസില്‍ വിചാരണ നടപടി പൂർത്തിയാക്കാൻ 6 മാസം സമയം കൂടി അനുവദിക്കണമെന്ന് പ്രത്യേക വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ കേസിന്റെ രഹസ്യവിചാരണ കൊച്ചി പ്രത്യേക കോടതിയിൽ നടക്കുകയാണ്.
.