തിരുവനന്തപുരം: കേരള വനിതാ കമ്മിഷന് ഗവേഷണ പഠനങ്ങള്‍ക്ക് പ്രൊപ്പോസലുകള്‍ ക്ഷണിക്കുന്നു. സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനം, കേരളത്തിലെ സ്ത്രീധന പീഡന മരണങ്ങള്, സ്ത്രീകളില്‍ സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം എന്നീ മേജര്‍ പഠനങ്ങളും തൊഴിലിടങ്ങളിലെ ലൈംഗിക അധിക്ഷേപം, സ്ത്രീകളിലെ ആത്മഹത്യാ പ്രവണത എന്നീ മൈനര്‍ പഠനങ്ങള്‍ക്കുമാണ് പ്രൊപ്പോസലുകള്‍ നല്‍കേണ്ടത്. ഗവേഷണ പഠനങ്ങള്‍ നടത്തി മുന്‍ പരിചയമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ക്ക് പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കാം. അവസാന തീയതി 2021 ഒക്ടോബര്‍ 28. കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralawomenscommission.gov.in ല്‍ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം തയാറാക്കിയിട്ടുള്ള പ്രൊപ്പോസലുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.
