പത്തനംതിട്ട: ഫേസ്ബുക്കിലൂടെ മതവിദ്വേഷ പ്രചരണം നടത്തിയതിനെതിരെ കേസ് രജിസ്റ്റര് ചെയ്ത് പത്തനംതിട്ട പൊലീസ്. റിവ. തോളൂര് ഫിലിപ്പ് എന്ന ഫേസ്ബുക്ക് ഐഡിയിലൂടെയാണ് മതവിദ്വേഷ പ്രചരണം നടത്തിയത്. എസ്ഡിപിഐയുടെ പരാതിയിലാണ് കേസ് എടുത്തത്.
എറണാകുളം സ്വദേശിയാണ് പോസ്റ്റ് ഇട്ടതെന്ന് പൊലീസ് പറയുന്നു. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും പത്തനംതിട്ട പൊലീസ് അറിയിച്ചു. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വിദ്വേഷ പ്രതികരണങ്ങള് നടത്തുന്നവര്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് അറിയിച്ചിരുന്നു. മതസ്പര്ദ്ധ, വര്ഗീയ വിദ്വേഷം എന്നിവ വളര്ത്തുന്ന തരത്തില് സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വ്യാജവാര്ത്തകള് പ്രചരിപ്പിക്കുന്നവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുന്നതാണെന്ന് കേരള പൊലീസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങള് കര്ശന നിരീക്ഷണത്തിലാണെന്നും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്.
Trending
- ബഹ്റൈനില് ലൈസന്സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്ക്കത്ത ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിവലില് ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്
- വാഹനത്തില് നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്ഫ് പൗരന് രണ്ടു വര്ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന് ചാമ്പ്യന്ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല് അടച്ചിടും