
മനാമ: ബഹ്റൈനില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ മിച്ചം രാഷ്ട്ര ബജറ്റിലേക്ക് ചേര്‍ക്കാനുള്ള കരട് നിയമം പാര്‍ലമെന്റ് പാസാക്കി.
ഈ നിയമത്തില്‍ പുനഃപരിശോധന നടത്താന്‍ എം.പിമാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മുംതലക്കത്ത്, ബാപ്കോ എനര്‍ജീസ് എന്നിവയില്‍നിന്ന് സര്‍ക്കാരിലേക്ക് ലഭിക്കേണ്ട അറ്റാദായത്തിന്റെ പകുതിയെങ്കിലും ബജറ്റിലേക്ക് മാറ്റണമെന്ന ഭേദഗതിയോടെ നിയമം പാര്‍ലമെന്റ് പാസാക്കുകയായിരുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ലാഭം രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ ബന്ധിപ്പിക്കാന്‍ അത് ബജറ്റിലേക്ക് ചേര്‍ക്കുന്നത് സഹായിക്കുമെന്ന് സൈനബ് അബ്ദുല്‍ അമീര്‍ എം.പി. പറഞ്ഞു.


